വിമാനത്തിലെ ബിസിനസ് ക്ലാസിൽനിന്ന് എക്കണോമി സീറ്റിലേക്ക് മാറ്റി; ആക്ഷേപവുമായി ഡിഎംകെ എംപി
Friday, February 14, 2025 9:38 PM IST
ചെന്നൈ: വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിൽ നിന്നും മാറ്റിയതിൽ രോഷാകുലയായി ഡിഎംകെ എംപി. ഡിഎംകെ ചെന്നൈ സൗത്ത് നിയോജകമണ്ഡലത്തിലെ എംപിയായ തമിഴച്ചി തങ്കപാണ്ഡ്യൻ ആണ് ആക്ഷേപവുമായി രംഗത്തെത്തിയത്.
ഡൽഹി-ചെന്നൈ വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റിൽ നിന്നാണ് മുൻകൂർ അറിയിപ്പ് കൂടാതെ തന്നെ എക്കണോമി ക്ലാസിലേക്ക് മാറ്റിയത്. യാത്രക്കാരുടെ അവകാശങ്ങളോടും സേവന നിലവാരങ്ങളോടും ഉള്ള ഇത്തരം അവഗണന ഞെട്ടിപ്പിക്കുന്നതാണെന്ന് എംപി പറഞ്ഞു.
വിഷയത്തിൽ കേന്ദ്ര വ്യോമയാനമന്ത്രി ഇടപെടണം. ഈ കെടുകാര്യസ്ഥതയ്ക്കെതിരെ ഉടനടി നടപടിയെടുക്കണം. എംപിയോട് ഇങ്ങനെ എങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്ന് അവർ ചോദിച്ചു.