മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ധാരണ
Friday, February 14, 2025 6:10 AM IST
വാഷിംഗ്ടൺ: മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ധാരണയായി. അമേരിക്കയിൽനിന്ന് ഇന്ത്യ കൂടുതൽ ഇന്ധനം വാങ്ങുന്നതിനും ചർച്ചയിൽ ധാരണയായതായാണ് വിവരം.
രാജ്യ താൽപര്യങ്ങൾ പരമോന്നതമാക്കി പ്രവർത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.
പുട്ടിനുമായി ട്രംപിന്റെ ഫോൺ സംഭാഷണം നിർണായകമാകുമെന്ന് മോദി പറഞ്ഞു. ഈ വർഷം മുതൽ ഇന്ത്യയ്ക്ക് കൂടുതൽ ആയുധങ്ങൾ, എഫ്- 35 യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ നൽകുമെന്ന് ട്രംപും വ്യക്തമാക്കി.