സാഹസിക വിനോദത്തിനിടെ തിരയിൽപ്പെട്ട് വിനോദ സഞ്ചാരിക്ക് പരിക്ക്
Friday, February 14, 2025 6:00 AM IST
തിരുവനന്തപുരം: തിരയിൽപ്പെട്ട് വിനോദ സഞ്ചാരിക്ക് പരിക്ക്. കോവളത്തുവച്ച് ഇംഗ്ലണ്ട് സ്വദേശി സൈമണിനാണ് (62) പരിക്കേറ്റത്.
സാഹസിക വിനോദമായ ബോഡി ബോർഡിൽ നീന്തുന്നതിനിടെയാണ് തിരയിൽപ്പെട്ട് അപകടമുണ്ടായത്. തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിവീണ സൈമണിന്റെ മുഖത്ത് ബോഡി ബോർഡ് ഇടിച്ചാണ് മുറിവുണ്ടായത്
ഇയാളുടെ മുഖത്തും തലയ്ക്കും ആണ് പരിക്കേറ്റത്. അപകടം നടന്ന ഉടൻ ഇയാളെ സമീപത്തുണ്ടായിരുന്ന ലൈഫ് ഗാർഡുമാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.