അ​ഞ്ച​ൽ: അ​സ​ഭ്യം പ​റ​ഞ്ഞ​ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വൈ​രാ​ഗ്യ​ത്തി​ൽ വ​യോ​ധി​ക​നെ​യും മ​ക​ളെ​യും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. കൊ​ല്ലം ഏ​രൂ​രി​ലാ​ണ് സം​ഭ​വം. മ​ണ​ലി​ൽ സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ആ​ശ എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

പ്ര​തി​ക​ളാ​യ സു​നി​ൽ, അ​നീ​ഷ് എ​ന്നി​വ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ടി​നു സ​മീ​പ​ത്തു​വ​ച്ച് അ​യ​ൽ​വാ​സി​യാ​യ സു​നി​ലും സം​ഘ​വും ചേ​ർ​ന്നാ​ണ് ഇ​വ​രെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

അ​സ​ഭ്യം പ​റ​ഞ്ഞ​ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ വൈ​രാ​ഗ്യ​ത്തി​ൽ ആ​യി​രു​ന്നു ആ​​ക്ര​മ​ണം. എ​ന്നാ​ൽ പ്ര​തി​യു​ടെ ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.