ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ പ്രതിയുടെ ചെരിപ്പേറ്
Friday, February 14, 2025 1:13 AM IST
ഹൈദരാബാദ്: കൊലപാതകശ്രമക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച വനിതാ ജഡ്ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി. ഹൈദരാബാദിലെ അഡീഷണൽ ജില്ലാ ജഡ്ജി (എഡിജെ) കോടതിയിലാണ് സംഭവം.
ഫെബ്രുവരി 11ന് കൊലപാതകശ്രമ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച ആളെ മറ്റൊരു കൊലപാതക കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എഡിജെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ കേസിൽ കോടതി വിധി പറഞ്ഞതിന് പിന്നാലെയാണ് സംഭവമുണ്ടായത്.
സംഭവത്തിൽ രംഗ റെഡ്ഡി ജില്ലാ കോടതി ബാർ അസോസിയേഷൻ ശക്തമായി അപലപിച്ചു. പ്രകോപിതരായ കോടതി സമുച്ചയത്തിലുണ്ടായിരുന്ന അഭിഭാഷകർ പ്രതിയെ മർദിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.