തേ​നി: അ​യ്യ​പ്പ ഭ​ക്ത​ര്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ശ​ബ​രി​മ​ല​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹൊ​സൂ​ര്‍ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സേ​ലം സ്വ​ദേ​ശി​ക​ളാ​യ ക​നി​ഷ്ക് (10), നാ​ഗ​രാ​ജ് (45) എ​ന്നി​വ​രും ട്രാ​വ​ല​റി​ന്‍റെ ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.