നഴ്സിംഗ് കോളജിലെ റാഗിംഗ്; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്
Thursday, February 13, 2025 10:25 PM IST
കോട്ടയം: നഴ്സിംഗ് കോളജ് ഹോസ്റ്റലിലെ റാഗിങ്ങിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്. കേസിൽ ഇതുവരെ സ്വീകരിച്ച നടപടിയെ കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച നോട്ടീൽ കമ്മീഷൻ വ്യക്തമാക്കി.
പ്രതികളായ വിദ്യാർഥികളെ ഗാന്ധിനഗര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വിവേക്, രാഹുല്‍ രാജ്, ജീവ, സാമുവല്‍ ജോണ്‍, റിജില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ കോളജില്‍ നിന്നും നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.