നിയമസഭ തത്കാലത്തേക്കു പിരിഞ്ഞു; മാർച്ച് മൂന്നിന് ചേരും
Thursday, February 13, 2025 8:38 PM IST
തിരുവനന്തപുരം: നിയമസഭാ സമ്മേളനം തത്കാലത്തേക്കു പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനു സമ്മേളിക്കും. 25 വരെ നീളുന്ന കാലയളവിൽ ബജറ്റിന്റെ ധനാഭ്യർഥനാചർച്ചകളാണു നടക്കുന്നത്.
വ്യാഴാഴ്ച സഭയിൽ ഉപധനാഭ്യർഥനകൾ സംബന്ധിച്ച ചർച്ചയും കേരള വയോജന കമ്മീഷൻ ബിൽ, കേരള വ്യാവസായിക അടിസ്ഥാന സൗകര്യ വികസന ഭേദഗതി ബിൽ എന്നീ രണ്ടു ബില്ലുകളുമാണ് അവതരിപ്പിക്കേണ്ടിയിരുന്നത്.
എന്നാൽ പ്രതിപക്ഷ ബഹളത്തിൽ സഭ അലങ്കോലമായതിനെ തുടർന്ന് ഉപധനാഭ്യർഥനകൾ ചർച്ച കൂടാതെ അവതരിപ്പിച്ചു പാസാക്കുകയായിരുന്നു. ഇരുബില്ലുകളും ചർച്ച ഒഴിവാക്കി സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കാൻ തീരുമാനിച്ച് സഭ പിരിയുകയായിരുന്നു.