ന്യൂ​ഡ​ല്‍​ഹി: മ​ണി​പ്പൂ​രി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി വി​ജ്ഞാ​പ​ന​മി​റ​ക്കി. പ്ര​തി​പ​ക്ഷം അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​തി​നി​ടെ നാ​ട​കീ​യ​മാ​യി ബി​രേ​ന്‍ സിം​ഗ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി എം​എ​ൽ​എ​മാ​രു​ടെ യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യെ സം​ബ​ന്ധി​ച്ച് സ​മ​വാ​യ​മാ​യി​രു​ന്നി​ല്ല. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യത്.​ ബി​രേ​ൻ സിം​ഗി​ന്‍റെ പി​ൻ​ഗാ​മി​യെ ചൊ​ല്ലി ബിജെപി എം​എ​ൽ​എ​മാ​ർ​ക്കി​ട​യി​ൽ ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​യി​രു​ന്നു.

സ്പീ​ക്ക​ർ ടി.​എ​സ്.സിം​ഗി​നെ പി​ന്തു​ണ​യ്ക്കു​ന്ന ഒ​രു പ​ക്ഷ​വും ബീ​രേ​ൻ സിം​ഗ് അ​നു​കൂ​ലി​ക​ൾ മ​റു​വ​ശ​ത്തു​മാ​യാ​ണ് ച​ര​ടു​വ​ലി ന​ട​ക്കു​ന്ന​ത്.