വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ നിയമം തടസമാകുന്നു: ഇ.പി. ജയരാജന്
Thursday, February 13, 2025 4:29 PM IST
കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കേന്ദ്ര നിയമം തടസമാകുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്. മനുഷ്യജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമമെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിന്‍പുറത്ത് കാണുന്ന മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍ വന്യമൃഗങ്ങളെ സംസ്ഥാന സർക്കാരിന് ഉദ്ദേശിക്കുന്നത് പോലെ കൈകാര്യം ചെയ്യാനാവില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിന് സംസ്ഥാന സർക്കാരിനെ വിമര്‍ശിക്കുന്നത് ഭൂഷണമല്ലെന്നും മന്ത്രി രാജിവച്ചതുകൊണ്ട് പ്രശ്നം തീരില്ലെന്നും ജയരാജന് കൂട്ടിച്ചേർത്തു.