അതിരപ്പിള്ളിയില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി
Thursday, February 13, 2025 1:21 PM IST
തൃശൂര്‍: അതിരപ്പള്ളിയിലെ എണ്ണപ്പന തോട്ടത്തില്‍ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. ആനക്കൂട്ടം സമീപത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ജഡത്തിന് സമീപത്തേക്ക് എത്താനായില്ല. കാട്ടാനക്കൂട്ടം പിരിഞ്ഞുപോയാല്‍ മാത്രമേ പരിശോധന നടത്താന്‍ കഴിയൂവെന്ന് വനംവകുപ്പ് അറിയിച്ചു.