പാതിവില തട്ടിപ്പ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Thursday, February 13, 2025 8:59 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും.
ആനന്ദകുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്. അനന്തു കൃഷ്ണനാണ് ഒന്നാം പ്രതി. അക്കൗണ്ടിൽ പണം സ്വീകരിച്ച അനന്തുവാണ് തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിയുമെന്നാണ് ആനന്ദകുമാർ ജാമ്യാപേക്ഷയിൽ പറയുന്നത്. മുഴുവൻ സാമ്പത്തിക ഇടപാടുകളും നടത്തിയത് അനന്തുവിന്റെ അക്കൗണ്ടിലൂടെയാണ്. മറ്റ് ഡയറക്ടർമാർക്കോ സായിഗ്രാമിനോ തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്നും ജാമ്യഹര്‍ജിയില്‍ ആനന്ദകുമാര്‍ പറയുന്നു.
പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് ആകെ 600 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്ന് കൈമാറിയേക്കും.