ആലപ്പുഴയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു
Thursday, February 13, 2025 7:19 AM IST
ആലപ്പുഴ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. വീയപുരം ഇരതോട് പാലത്തിന് കിഴക്ക് നിരണം 11-ാം വാർഡിൽ വാഴച്ചിറയിൽ സുബാഷ് ശ്രീജാ ദമ്പതികളുടെ വീടാണ് കത്തി നശിച്ചത്.
ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. ചൂട് കൂടിയതിനെ തുടർന്ന് ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിക്കുകയും തീ പിടിത്തം ഉണ്ടാവുകയുമായിരുന്നു.
അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും മുഴുവൻ ഗൃഹോപകരണങ്ങളും സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും കത്തി നശിച്ചു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.