നേമത്ത് വീടിന് തീപിടിച്ചു; മേൾക്കൂരയും വീട്ടുപകരണങ്ങളും കത്തി നശിച്ചു
Thursday, February 13, 2025 6:52 AM IST
തിരുവനന്തപുരം: നേമത്ത് വീട് കത്തി നശിച്ചു. പ്ലാങ്കാലമുക്ക് കുന്നുകാട്ടില്‍ വടക്കേ കുഴിവിളാകം സ്വദേശി സുനില്‍കുമാറിന്റെ വീടാണ് കത്തിനശിച്ചത്.
ബുധനാഴ്ച രാവിലെ പത്തരയോടെയാണ് തീ പിടിത്തമുണ്ടായത്. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂരയും വീട്ടുപകരണങ്ങളും പൂർണമായി കത്തി നശിച്ചു.
പതിനഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. ഫയർഫോഴ്സ് എത്തിയപ്പോഴേക്കും മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു.