കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ൽ യു​വാ​വി​നെ കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ജി​ഷി എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മരിച്ച സ​ന​ലും ജി​ഷി​യും ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ അ​ടി​പി​ടി​യു​ണ്ടാ​യെ​ന്നും അ​തി​നെ തു​ട​ർ‍​ന്നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ പോ​യ​ശേ​ഷ​മാ​ണ് ഇ​രു​വ​രും ത​മ്മി​ൽ അ​ടി​പി​ടി​യു​ണ്ടാ​യ​ത്.

തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് യു​വാ​വി​നെ കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​രൂ​ർ പെ​രീ​ക്കാ​ട് ത​മ്പി എ​ന്ന് വി​ളി​ക്കു​ന്ന സ​ന​ൽ (43) ആ​ണ് മ​രി​ച്ച​ത് എ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.