യുപിയിൽ മരണപ്പെട്ട നവജാത ശിശുവിന്റെ തല തെരുവ് നായ്ക്കൾ കടിച്ചെടുത്തു
Thursday, February 13, 2025 1:14 AM IST
ലഖ്നോ: മരണപ്പെട്ട നവജാത ശിശുവിന്റെ തല തെരുവ് നായ്ക്കൾ കടിച്ചെടുത്തു. ഉത്തർപ്രദേശിലെ ലളിത്പുരിലെ മെഡിക്കല്‍ കോളജിലാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
എന്നാൽ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം കുടുംബത്തിന് കൈമാറിയിരുന്നു. കുട്ടിയുടെ മൃതദേഹം കുടുംബം ആശുപത്രിയില്‍ ഉപേക്ഷിച്ചതാണ് സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.