ന്യൂ​ഡ​ൽ​ഹി: 1984ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​പി സ​ജ്ജ​ൻ കു​മാ​ർ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി.

1984 ന​വം​ബ​റി​ൽ ഡ​ൽ​ഹി സ​ര​സ്വ​തി വി​ഹാ​റി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ച്ഛ​നും മ​ക​നും കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് സ​ജ്ജ​ൻ കു​മാ​ർ കു​റ്റ​ക്കാ​ര​നെ​ന്ന് ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

ഈ ​മാ​സം 18ന് ​കേ​സി​ൽ ശി​ക്ഷ വി​ധി​ക്കും. നി​ല​വി​ൽ സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് സ​ജ്ജ​ൻ കു​മാ​ർ.

ജ​സ്വ​ന്ത് സിം​ഗ് മ​ക​ൻ ത​രു​ൺ​ദീ​പ് സിം​ഗ് എ​ന്നി​വ​രാ​ണ് 1984 ന​വം​ബ​ർ ഒ​ന്നി​ന് കൊ​ല്ല​പ്പെ​ട്ട​ത്. പ​ഞ്ചാ​ബി ബാ​ഗ് പോ​ലീ​സ് ആ​ദ്യം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കേ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു.