കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്ക് 215 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 46 ഓ​വ​റി​ൽ 214 റ​ൺ​സി​നു പു​റ​ത്താ​യി.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി​യ ക്യാ​പ്റ്റ​ൻ ച​രി​ത് അ​സ​ല​ങ്ക​യു​ടെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ആ​തി​ഥേ​യ​ർ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​യ​ത്. 126 പ​ന്തി​ൽ 14 ബൗ​ണ്ട​റി​ക​ളും അ​ഞ്ചു സി​ക്സ​റു​മു​ൾ​പ്പെ​ടെ 127 റ​ൺ​സാ​ണ് അ​സ​ല​ങ്ക അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

അ​തേ​സ​മ​യം, നാ​യ​ക​നു പു​റ​മേ, കു​ശാ​ൽ മെ​ൻ​ഡി​സ് (19), ജ​നി​ത് ലി​യാ​ന​ഗെ (11), ദു​നി​ത് വെ​ല്ലാ​ല​ഗെ എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്ക​മെ​ങ്കി​ലും ക​ട​ക്കാ​നാ​യു​ള്ളൂ.

ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി സീ​ൻ ആ​ബ​ട്ട് മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ, ആ​രോ​ൺ ഹാ​ർ​ഡി, ന​ഥാ​ൻ എ​ല്ലി​സ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും മാ​ത്യു ഷോ​ർ​ട്ട് ഒ​രു​വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ​യാ​ണ്. ഏ​ഴു​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. മാ​ത്യു ഷോ​ർ​ട്ട് (പൂ​ജ്യം), ജെ​യ്ക് ഫ്രേ​സ​ർ മ​ക്‌​ഗ​ർ​ക് എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. അ​സി​ത ഫെ​ർ​ണാ​ണ്ടോ​യ്ക്കാ​ണ് ര​ണ്ടു​വി​ക്ക​റ്റു​ക​ളും.

ഒ​രു റ​ണ്ണു​മാ​യി കൂ​പ്പ​ർ കോ​ണോ​ലി​യും റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്തു​മാ​ണ് ക്രീ​സി​ൽ.