കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ എ​രൂ​രി​ൽ യു​വാ​വി​നെ കാ​യ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രൂ​ർ പെ​രീ​ക്കാ​ട് ത​മ്പി എ​ന്ന് വി​ളി​ക്കു​ന്ന സ​ന​ൽ (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ര​ണ്ട് പേ​ർ​ക്കൊ​പ്പം ചൊ​വ്വാ​ഴ്ച രാ​ത്രി സ​ന​ൽ മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ സു​ഹൃ​ത്തു​ക്ക​ളു​മാ​യി വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഇ​യാ​ളു​ടെ മ​ര​ണ​വുമായി ബന്ധമുണ്ടോയെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷ​മേ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.