വിവാഹ നിശ്ചയത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യ; ആൺസുഹൃത്ത് ജീവനൊടുക്കി
Wednesday, February 12, 2025 1:02 PM IST
മലപ്പുറം: ഇഷ്ടമില്ലാത്ത വിവാഹം നിശ്ചയിച്ചതിന് മലപ്പുറം ആമയൂരില്‍ കഴിഞ്ഞയാഴ്ച തൂങ്ങി മരിച്ച പതിനെട്ടുകാരിയുടെ സുഹൃത്ത് ജീവനൊടുക്കി. കാരക്കുന്ന് സ്വദേശി സജീര്‍ ആണ് മരിച്ചത്.
കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനേ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്ന ഇയാള്‍ ആരോടും പറയാതെ ഇവിടെനിന്ന് പുറത്തിറങ്ങിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
പുതിയത്ത് വീട്ടില്‍ ഷൈമ സിനിവര്‍ ആണ് വിവാഹം നിശ്ചയത്തിന് പിന്നാലെ തൂങ്ങിമരിച്ചത്. നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നുവെന്നാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
അയൽവാസി സജീറുമായി ഷൈമ ഇഷ്ടത്തിലായിരുന്നു. ഇതിനിടെ മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നു.