ല​ക്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ പൂ​ജാ​രി ആ​ചാ​ര്യ സ​ത്യേ​ന്ദ്ര ദാ​സ് (85) അ​ന്ത​രി​ച്ചു. ല​ക്നോ​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ശു​പ​ത്രി​യി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഈ​മാ​സം മൂ​ന്നു മു​ത​ൽ ന്യൂ​റോ​ള​ജി ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

നി​ർ​വാ​ണി അ​ഖാ​ര വി​ഭാ​ഗ​ത്തി​ലെ സ​ന്യാ​സി​യാ​യി​രു​ന്ന ആ​ചാ​ര്യ സ​ത്യേ​ന്ദ്ര ദാ​സ് 1992 മു​ത​ൽ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പു​രോ​ഹി​ത​നാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ആ​ശു​പ​ത്രി​യി​ലെ​ത്തി ആ​ചാ​ര്യ സ​ത്യേ​ന്ദ്ര ദാ​സി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ടം എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്.