ഉപ്പളയിൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Wednesday, February 12, 2025 8:39 AM IST
കാസർഗോഡ്: ഉപ്പളയിൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തി. ഉപ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ ഫ്ലാറ്റിലെ ജീവനക്കാരനായ സുരേഷ് കുമാർ (48) ആണ് മരിച്ചത്. സംഭവത്തിൽ ഉപ്പള പത്വാടി കാർഗിൽ സ്വദേശി സവാദിനെ (23) മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി പത്തോടെ ഉപ്പള ടൗണിലായിരുന്നു കൊലപാതകം. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ സുരേഷിനെ സവാദ് കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തെ രണ്ട് തവണ ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാത്രി വീണ്ടും തർക്കമുണ്ടായത്. സവാദ് കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പയ്യന്നൂർ സ്വദേശിയായ സുരേഷ് വർഷങ്ങളായി ഉപ്പളയിൽ ജോലി ചെയ്തു വരികയാണ്.