കാട്ടാന ആക്രമണങ്ങൾ കൂടുന്നു; ആക്രമണം തടയാൻ ഇന്ന് ഉന്നതതല യോഗം
Wednesday, February 12, 2025 3:47 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉന്നതതലയോഗം വിളിക്കാൻ വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യ വനം മേധാവിക്കു നിർദേശം നൽകി.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ എല്ലാ വിഭാഗം വനം ഉദ്യോഗസ്ഥരും വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.
സാധാരണയായി വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് ഫീൽഡ് ഡ്യൂട്ടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത സോഷ്യൽ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ വിഭാഗങ്ങളും യോഗത്തിനെത്തണം.