കാ​സ​ര്‍​ഗോ​ഡ്: ഉ​പ്പ​ള​യി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ കു​ത്തേ​റ്റ​യാ​ള്‍ മ​രി​ച്ചു. ഉ​പ്പ​ള​യി​ല്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നാ​യ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി സു​രേ​ഷ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10 ന് ​ഉ​പ്പ​ള ടൗ​ണി​ല്‍ വെ​ച്ചാ​ണ് സു​രേ​ഷി​ന് കു​ത്തേ​റ്റ​ത്.

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ സാ​വാ​ദാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​രേ​ഷി​നെ ആ​ദ്യം ഉ​പ്പ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് മം​ഗ​ലാ​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ഉ​പ്പ​ള​യി​ലെ ഫ്‌​ളാ​റ്റു​ക​ളി​ല്‍ വാ​ച്ച്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സു​രേ​ഷ്. മൃ​ത​ദേ​ഹം മം​ഗു​ളു​രു ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. സം​ഭ​ഴ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.