ഗാ​ല്ലെ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ടെ​സ്റ്റ് പ​ര​മ്പ​ര തൂ​ത്തു​വാ​രി ഓ​സ്ട്രേ​ലി​യ. ര​ണ്ടാം ടെ​സ്റ്റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റി​ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് 2-0ന് ​ഓ​സ്ട്രേ​ലി​യ പ​ര​ന്പ​ര തൂ​ത്തു​വാ​രി​യ​ത്.

ശ്രീ​ല​ങ്ക​യു​ടെ ര​ണ്ടാം ഇ​ന്നിം​ഗ് ഇ​ന്ന് 231 റൺസിന് ​അ​വ​സാ​നി​ച്ചി​രു​ന്നു. 20 റ​ൺ​സ് മാ​ത്ര​മാ​ണ് ഇ​ന്ന് ശ്രീ​ല​ങ്ക​യ്ക്ക് കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യ​ത്. 75 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. സ്കോ​ർ: ശ്രീ​ല​ങ്ക 257 & 231, ഓ​സ്ട്രേ​ലി​യ 414 & 75/1.

20 റ​ൺ​സ് എ​ടു​ത്ത ഹെ​ഡി​ന്‍റെ വി​ക്ക​റ്റാ​ണ് ഓ​സ്ട്രേ​ലി​യ​ക്ക് ന​ഷ്ട​മാ​യ​ത്. 27 റ​ൺ​സെ​ടു​ത്ത ഉ​സ്മാ​ൻ ഖ​വാ​ജ​യും 26 റ​ൺ​സെ​ടു​ത്ത മാ​ർ​ന​സ് ല​ബു​ഷാ​നെ​യും പു​റ​ത്താ​കാ​തെ ഓ​സ്ട്രേ​ലി​യ​യെ ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചു‌.