നെയ്യാറ്റിൻകരയിൽ യുവതിക്ക് ആൺസുഹൃത്തിന്റെ വെട്ടേറ്റു; ഗുരുതര പരിക്ക്
Friday, February 7, 2025 2:57 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിക്ക് ആൺസുഹൃത്തിന്റെ വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്ക് (28) ആണ് വെട്ടേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സൂര്യയുടെ വീട്ടിൽ കയറി ആൺസുഹൃത്ത് ആക്രമിക്കുകയായിരുന്നു.
ശേഷം ഇയാളും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച ശേഷം കടന്നുകളയുകയായിരുന്നു. പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.