ഡൽഹിയിൽ ആംആദ്മി തന്നെ വീണ്ടും അധികാരത്തിലെത്തും: പ്രിയങ്ക കക്കർ
Thursday, February 6, 2025 12:51 AM IST
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ആംആദ്മി പാർട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പാർട്ടി വക്താവ് പ്രിയങ്ക കക്കർ. ശനിയാഴ്ച ഫലം വന്നതിന് ശേഷം അരവിന്ദ് കേജരിവാൾ വീണ്ടും മുഖ്യമന്ത്രി ആയി സർക്കാർ രൂപീകരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു.
"എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല. ജനങ്ങളുടെ പോളിംഗിലാണ് വിശ്വാസമുള്ളത്. ജനങ്ങൾ ആംആദ്മി പാർട്ടിക്ക് അനുകൂലമായിട്ടാണ് വിധിയെഴുതിയട്ടുള്ളത്. ഇത്തവണയും ആംആദ്മി പാർട്ടി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും.'- പ്രിയങ്ക കക്കർ പറഞ്ഞു.
ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 60.39 ശതമാനം പോളിംഗാണ് നടന്നത്. പോളിംഗിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ ബിജെപിക്കാണ് മൂൻതൂക്കം പ്രവചിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ നടക്കുക.