മദ്യ നിർമാണ ശാലയ്ക്ക് അനുമതി നൽകിയത് അംഗീകരിക്കാനാവില്ല: വർഗീസ് ജോർജ്
Sunday, February 2, 2025 11:10 PM IST
തിരുവനന്തപുരം: ഇടതു മുന്നണിയിൽ മദ്യ നയം ചർച്ചചെയ്തിട്ടില്ലെന്ന് ആർജെഡി. മുന്നണി യോഗം അടിയന്തരമായി വിളിക്കണമെന്നും ആർജെഡി ആവശ്യപ്പെട്ടു.
കുറേ വർഷങ്ങളായി ഇടതു മുന്നണി യോഗത്തിൽ മദ്യനയം വന്നിട്ടില്ല. സമഗ്രമായി ചർച്ചചെയ്യുന്നതുവരേ മദ്യശാല അനുമതിയിലെ തുടർ നീക്കം നിർത്തണമെന്നും ആർജെഡി നേതാവ് വർഗീസ് ജോർജ് ആവശ്യപ്പെട്ടു.
മദ്യ നിർമാണ ശാലയ്ക്ക് അനുമതി നൽകിയത് അംഗീകരിക്കാനാവില്ല. പ്ലാച്ചിമട പൂട്ടിച്ചെങ്കിൽ ബ്രൂവറി ഒരു പ്രശ്നമാണോ എന്നും വർഗീസ് ജോർജ് ചോദിച്ചു.