മിഹറിന്റെ ആത്മഹത്യ; ആരോപണവിധേയനായ വൈസ് പ്രിൻസിപ്പാളിന് സസ്പെൻഷൻ
Sunday, February 2, 2025 10:45 PM IST
കൊച്ചി: വിദ്യാർഥിയായ മിഹർ അഹമ്മദിന്റെ ആത്മഹത്യയിൽ ആരോപണവിധേയനെ സസ്പെന്റ്ചെയ്ത് കൊച്ചി ജെംസ് മോഡേൺ ആക്കാദമി. വൈസ് പ്രിൻസിപ്പാൾ ബിനു അസീസിനെയാണ് അന്വേഷണവിധേയമായി സസ്പെന്റുചെയ്തത്.
ബിനുവിന്റെ ശിക്ഷാ നടപടി മിഹറിനെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നായിരുന്നു പരാതി. അതേസമയം മിഹറിന്റെ ആത്മഹത്യയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തും. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും.
കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂൾ അധികൃതരോടും നാളെ കളക്ടറേറ്റിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.