വാങ്കഡേ ടി-20; ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയെ ബാറ്റിംഗിനയച്ചു
Sunday, February 2, 2025 6:51 PM IST
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടി-20 യിൽ ഇന്ത്യ ആദ്യ ബാറ്റിംഗിനിറങ്ങും. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്ന് മത്സരങ്ങളും നേടി ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ടീം ഇന്ത്യ: സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിംഗ്, ശിവം ധൂബേ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, മൊഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
ടീം ഇംഗ്ലണ്ട്: ഫിലിപ്പ് സാൾട്ട്, ബെൻ ഡുക്കെറ്റ്, ജോസ് ബട്ലർ, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, ജേക്കബ് ബെതെലി, ബ്രൈഡൺ കാർസ്, ജെയ്മി ഓവർടൺ, ജോഫ്റ ആർച്ചർ, ആഡിൽ റഷീദ്, മാർക്ക് വൂഡ്.