മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ് അജ്ഞാത മൃതദേഹം
Sunday, February 2, 2025 2:29 PM IST
മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് തേക്കിൻ കുപ്പിൽ പായിൽ പൊതിഞ്ഞനിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.
ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടയം മേലുകാവ് നിന്ന് കാണാതായ ഒരാളുടെ മൃതദേഹം എന്നാണ് സംശയം. കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.