അന്വേഷണത്തിന്റെ പേരിൽ വേട്ടയാടുന്നു; കസ്റ്റംസ് കമ്മീഷണര്‍ ഡിജിപിക്ക് പരാതി നൽകി
Sunday, February 2, 2025 7:50 AM IST
തിരുവനന്തപുരം: അന്വേഷണത്തിന്റെ പേരിൽ പോലീസ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വേട്ടയാടുന്നു എന്ന് ആരോപിച്ച് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ ഡിജിപിക്ക് പരാതി നൽകി.
യാതൊരു തെളിവുമില്ലാതെ സംസ്ഥാനത്തെ വിജിലൻസ്, പോലീസ് ഉദ്യോഗസ്ഥർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകൾ റെയ്ഡ് ചെയ്യുകയാണ്. പരസ്പര ബഹുമാനവും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും കസ്റ്റംസ് കമ്മീഷണര്‍ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് സന്ദീപ് നെയിന്റെ ക്വാർട്ടേഴ്സിൽ നടന്ന വിജിലൻസ് റെയ്ഡിനെ തുടർന്നാണ് കസ്റ്റംസ് ചീഫ് കമ്മീഷണര്‍ കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.