കൊ​ല്ലം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

തി​രു​വ​ന​ന്ത​പു​രം വാ​മ​ന​പു​രം സ്വ​ദേ​ശി​ക​ളാ​യ ന​ന്ദു പ്ര​കാ​ശ് (22), സ​ങ്ക​ൽ​പ് നാ​യ​ർ (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 2.11 കി​ലോ​ഗ്രാം ക​ഞ്ചാ​വ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

കൊ​ല്ലം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.