എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ
Sunday, February 2, 2025 1:13 AM IST
കണ്ണൂർ: എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കണ്ണൂർ തളിപ്പറമ്പിൽ ആണ് സംഭവം.
പുതിയങ്ങാടി സ്വദേശി ഷുഹൈൽ, മലപ്പുറം സ്വദേശികളായ മുബ്സീർ, രാജേഷ് എന്നിവരാണ് പിടിയിലായത്. 48 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു.
എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ എസൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.