തെലങ്കാനയിൽ അമ്മയുടെ മൃതദേഹത്തോടൊപ്പം മക്കൾ കഴിഞ്ഞത് എട്ട് ദിവസം
Sunday, February 2, 2025 12:54 AM IST
ഹൈദരാബാദ്: തെലങ്കാനയിൽ അമ്മയുടെ മൃതദേഹത്തോടൊപ്പം പെൺമക്കൾ കഴിഞ്ഞത് എട്ട് ദിവസം. സെക്കന്ദരാബാദിലെ വാരസിഗുഡയിലാണ് സംഭവം.
എട്ട് ദിവസം മുൻപാണ് പെൺകുട്ടികളുടെ അമ്മ ശ്രീലളിത (45) മരിച്ചത്. എന്നാൽ മരണ വിവരം മക്കൾ ആരെയും അറിയിച്ചിരുന്നില്ല. തുടർന്ന് ദുർഗന്ധം വന്നപ്പോൾ അയൽക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതോടെയാണ് സംഭവം പുറത്ത് വരുന്നത്. സത്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതിനിടയൽ പെൺകുട്ടികൾ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.