സുരക്ഷാ സേനയുമായി എറ്റുമുട്ടൽ ചത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ചു
Sunday, February 2, 2025 12:49 AM IST
ബിജാപൂർ: ചത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂരിലെ ഗംഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ എറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്.
രാവിലെയാണ് വനമേഖലയിൽവച്ച് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സൂചനയെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ നടത്തുകയായിരുന്നു.
സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്ത് കൂടുതൽ മാവോയിസ്റ്റുകൾ ഉണ്ടോ എന്ന് തെരച്ചിൽ നടത്തുകയാണ്.