അമ്മയുമായി അവിഹിതബന്ധം; യുവാവിനെ മകനും സുഹൃത്തുക്കളും വെട്ടിക്കൊന്നു
Saturday, February 1, 2025 11:49 PM IST
മുംബൈ: അമ്മയുമായി അവിഹിതബന്ധം ആരോപിച്ച് 30കാരനെ പ്രായപൂർത്തിയാകാത്ത മകനും സുഹൃത്തുക്കളും ചേർന്നു വടിവാളിന് വെട്ടിക്കൊന്നു.
മഹാരാഷ്ട്രയിലെ പൂനെയിലെ കോത്രുഡിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പൂനെ മുൻസിപ്പൽ കോർപ്പറേഷനിലെ കോൺട്രാക്ടറും ഭോർ സ്വദേശിയമായ 30കാരൻ രാഹുൽ ദശരഥ് ജാവേദ് എന്നയാൾക്കാണ് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് കൗമാരക്കാരാണ് പിടിയിലായത്. അഞ്ചംഗ സംഘത്തിലെ ഒരാളുടെ അമ്മയുമായി 30കാരന് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.
വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ സാഗർ കോളനിയിലേക്ക് എത്തിയ 30കാരനെ മാരകായുധങ്ങളുമായെത്തിയ കൗമാരക്കാർ തടയുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമാരുന്നു.
പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അറസ്റ്റിലായ അഞ്ചുപേരും അയൽവാസികളാണ്. അഞ്ച് പേരെയും ജുവനൈൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നരഹത്യ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് കോത്രുഡ് പോലീസ് അറിയിച്ചു.