വൈക്കം താലൂക്ക് ആശുപത്രിയിൽ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ
Saturday, February 1, 2025 11:22 PM IST
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ തലയ്ക്ക് പരിക്കേറ്റ 11 വയസുകാരന്റെ തലയിൽ തുന്നലിട്ടത് മൊബൈൽ ഫോൺ വെളിച്ചത്തിൽ. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
ചെമ്പ് സ്വദേശി ദേവതീർഥിനെയാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തലയിൽ തുന്നലിട്ടത്. കുട്ടിയെ എത്തിച്ച സമയം ആശുപത്രിയിൽ വൈദ്യുതി ഇല്ലായിരുന്നു.
തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ അടക്കം സഹായത്തോടെ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇടുകയായിരുന്നു. എന്നാൽ ജനറേറ്ററിൽ ഡീസൽ ഇല്ലെന്നും ചെലവ് കൂടുതലായതിനാൽ കൂടുതൽ സമയം പ്രവർത്തിപ്പിക്കാറില്ലെന്നും ജീവനക്കാരൻ പറഞ്ഞു.