മ​ല​പ്പു​റം: 2026 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മു​സ്‌​ലീം ലീ​ഗി​നെ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ത​ന്നെ ന​യി​ക്കു​മെ​ന്ന് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ പ്ര​ധാ​ന പ​ദ​വി കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ആ​യി​രി​ക്കും.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി, ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം ലീ​ഗ് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് കോ​ൺ​ഗ്ര​സി​ന് സ​മ്മ​ത​മാ​ണ​ങ്കി​ൽ ലീ​ഗി​ന് സ​ന്തോ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.