ആംആദ്മിക്ക് കനത്ത പ്രഹരം; രാജിവച്ച എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
Saturday, February 1, 2025 6:54 PM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ ആംആദ്മി പാർട്ടിവിട്ട എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. വരും ദിവസങ്ങളിൽ ഇവർ ബിജെപി സ്ഥാനാർഥികൾക്കായി പ്രചരണത്തിൽ സജീവമാകുമെന്നാണ് വിവരം.
സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം എട്ട് എംഎൽഎമാർ രാജിവച്ചത്. നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാർ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), പവൻ ശർമ (ആദർശ് നഗർ), ഭാവന ഗൗഡ് (പാലം), ഗിരീഷ് സോണി (മാദിപൂർ), ബിഎസ് ജൂൺ (ബിജ്വാസൻ) എന്നിവരാണ് രാജിവെച്ച എംഎൽഎമാർ.
ഇത്തവണ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ 20 സിറ്റിംഗ് എംഎൽഎമാർക്ക് പാർട്ടി സീറ്റ് നിഷേധിച്ചിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ എംഎൽഎമാർ പാർട്ടിക്കെതിരെ രംഗത്ത് വന്നേക്കുമെന്നാണ് വിവരം.
എന്നാൽ എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകില്ല എന്നാണ് ആം ആദ്മി പാർട്ടി വാദം. സ്ഥാനമോഹികളാണ് പാർട്ടി വിട്ടതെന്ന് ആം ആദ്മി പാർട്ടി നേതാക്കൾ പറഞ്ഞു.