ഗണേഷ് കുമാർ കാരണവർ വധക്കേസ് പ്രതിയുടെ ബെസ്റ്റി; ലോക്കൽ ഗാർഡിയൻ മറ്റൊരു മന്ത്രി: അബിൻ വർക്കി
Saturday, February 1, 2025 5:53 PM IST
തിരുവനന്തപുരം: കാരണവർ വധക്കേസിലെ പ്രതി ഷെറിന്റെ ബെസ്റ്റിയാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ എന്ന് സംശയിക്കുന്നതായി യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. ഇത്തരത്തിലാണ് പ്രതിക്ക് ശിക്ഷ ഇളവ് നൽകിയിരിക്കുന്നതെന്നും അബിൻ വിമർശിച്ചു.
ഇവർക്കൊക്കെ ഈ ക്രിമിനൽ കൂട്ടുകെട്ട് എന്തിനാണ്. ജയിലിൽ കിടക്കുന്ന ക്രിമിനലായ സ്ത്രീയുമായി കേരളത്തിലെ മന്ത്രിക്കുള്ള ബന്ധമെന്താണ് എന്ന് അദ്ദേഹം ചോദിച്ചു.
ഇതു സംബന്ധിച്ച് ഒരു പൊതുപ്രവർത്തകൻ ആരോപണം ഉന്നയിച്ചിട്ട് അതിൽ പ്രിതകരണം പോലും നടത്താൻ തയാറാവാത്തത് എന്തുകൊണ്ടാണ്. ഒരു മന്ത്രി മാത്രമല്ല. ഷെറിന്റെ ലോക്കൽ ഗാർഡിയൻ ചെങ്ങന്നൂരിൽ തന്നെയുണ്ടെന്നും അബിൻ വർക്കി പറഞ്ഞു.
ഇങ്ങനെ രണ്ട് മന്ത്രിമാരുടെ ഇടപെടലാണ് ഷെറിന്റെ അതിവേഗ ശിക്ഷ ഇളവിന് കാരണമായത് എന്നും അദ്ദേഹം ആരോപിച്ചു.