വയനാടിനെയും വിഴിഞ്ഞത്തെയും അവഗണിച്ചു, കേരളത്തോടുള്ള സമീപനം നിരാശാജനകമെന്ന് ധനമന്ത്രി
Saturday, February 1, 2025 2:42 PM IST
തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. വയനാടിനെയും വിഴിഞ്ഞത്തെയും അവഗണിച്ചത് ദുഃഖകരമാണെന്ന് മന്ത്രി പ്രതികരിച്ചു.
സംസ്ഥാനങ്ങള്‍ക്കുള്ള വീതംവയ്പ്പില്‍ വലിയ അന്തരമുണ്ടായി. സംസ്ഥാന സര്‍ക്കാരുകളോട് തുല്യനീതിയില്ല. കേരളത്തിന് ന്യായമായ പരിഗണന പോലും കിട്ടിയില്ല.
സംസ്ഥാനത്തിന് പ്രത്യേകമായി ലഭിക്കേണ്ട കാര്യങ്ങൾ വൻ തോതിൽ വെട്ടിക്കുറച്ചു. വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പാക്കേജ് ന്യായമാണെങ്കിലും പരിഗണിച്ചില്ല. 2025ലെ ബജറ്റിൽ നിക്ഷേപം, എക്സ്പോർട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.
വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പാക്കേജ് ന്യായമാണെങ്കിലും പരിഗണിച്ചില്ല. 2025ലെ ബജറ്റിൽ നിക്ഷേപം, എക്സ്പോർട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.
20 വർഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്സ്പോർട്ട് പ്രൊമോഷൻ സ്കീമായിരുന്നു വിഴിഞ്ഞം. അതും പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. കേരളത്തോടുള്ള സമീപനം നിരാശാജനകമാണെന്നും മന്ത്രി പറഞ്ഞു.