എഐ വികസനത്തിന് 500 കോടി
Saturday, February 1, 2025 12:25 PM IST
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ എഐ വികസനത്തിന് വമ്പന്‍ പദ്ധതികള്‍. എഐ വികസനത്തിന് 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി. എഐ ഗവേഷണത്തിനായുള്ള കേന്ദ്രം സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
എഐ വിദ്യാഭ്യാസത്തിന് മൂന്ന് സെന്റര്‍ ഓഫ് എക്സലന്‍സുകള്‍ സ്ഥാപിക്കും. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമാണെന്നും മന്ത്രി വ്യക്തമാക്കി.
മധ്യവർഗത്തിന്റെ ശക്തി കൂട്ടുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയെ ശാക്തീകരിക്കുന്ന, വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റാണിത്. വികസനത്തിനാണ് മുൻതൂക്കമെന്നും ബജറ്റ് അവതരിപ്പിക്കെ ധനമന്ത്രി സഭയിൽ വ്യക്തമാക്കി.