യുഎസിൽ വീണ്ടും വിമാനാപകടം: ഫിലാഡൽഫിയയിൽ ചെറുവിമാനം തകർന്നുവീണു
Saturday, February 1, 2025 11:04 AM IST
ഫിലാഡൽഫിയ: യുഎസിൽ വീണ്ടും വിമാനം അപകടത്തിൽപ്പെട്ടു. വടക്കുകിഴക്കൻ ഫിലാഡൽഫിയയിലെ ഷോപ്പിംഗ് സെന്ററിനു സമീപം പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ അപകടമുണ്ടായത്.
രണ്ടു പേരുമായി ഫിലാഡൽഫിയ വിമാനത്താവളത്തിൽനിന്നു മിസോറിയിലെ സ്പ്രിംഗ്ഫീൽഡ്-ബ്രാൻസനിലേക്കു പോകുകയായിരുന്ന ലിയർജെറ്റ് 55 ചെറുവിമാനമാണ് തകർന്നുവീണത്. ആളപായത്തെപ്പറ്റി വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നു ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അറിയിച്ചു.