ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ത​ളി​പ്പ​റ​മ്പി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ലാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​നം.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, കേ​ന്ദ്ര-​സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ൾ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

496 പ്ര​തി​നി​ധി​ക​ളും 51 ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക.