കു​റ്റി​പ്പു​റം: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മം​ഗ​ലാ​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍ കു​റ്റി​പ്പു​റം സ്റ്റേ​ഷ​ന്‍ പി​ന്നി​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ക​ല്ലേ​റി​ല്‍ ട്രെ​യി​ന്‍റെ ഗ്ലാ​സു​ക​ൾ പൊ​ട്ടി​യെ​ന്നും ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.