കോ​ഴി​ക്കോ​ട്: നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പോ​ക്‌​സോ കേ​സി​ല്‍ ന​ട​ന്‍ കൂ​ട്ടി​ക്ക​ല്‍ ജ​യ​ച​ന്ദ്ര​നെ ക​സ​ബ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ആ​റു​മാ​സം ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷ​മാ​ണ് ജ​യ​ച​ന്ദ്ര​ന്‍ പോ​ലീ​സി​നു​മു​മ്പാ​കെ ഇ​ന്ന​ലെ എ​ത്തി​യ​ത്. സു​പ്രീം​കോ​ട​തി അ​ടു​ത്ത മാ​സം 28 വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ച​തി​നാ​ല്‍ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക​സ​ബ സി​ഐ കി​ര​ണ്‍ സി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ജ​യ​ച​ന്ദ്ര​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ജ​യ​ച​ന്ദ്ര​ന് അ​നു​കൂ​ല​മാ​യി രാ​ഹു​ല്‍ ഈ​ശ്വ​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

അ​ഡ്വ. സ​ഫ​ല്‍ ക​ല്ലാ​രം​കെ​ട്ടി​നൊ​പ്പ​മാ​ണ് ജ​യ​ച​ന്ദ്ര​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യ​ത്. താ​ന്‍ ആ​ന്ധ്ര​യി​ലും കോ​യ​മ്പ​ത്തൂ​രി​ലു​മാ​ണ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന് ജ​യ​ച​ന്ദ്ര​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ത​ന്‍റെ പേ​രി​ലു​ള്ള കേ​സി​ല്‍ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ന്‍ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ണെ​ന്ന് ജ​യ​ച​ന്ദ്ര​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ച്ച​മ​ച്ച കേ​സ​ണ് ഇ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.​അ​തേ​സ​മ​യം ഇ​ര​യി​ല്‍ ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്.

ജ​യ​ച​ന്ദ്ര​ന് അ​നു​കൂ​ല​മാ​യി യൂ​ട്യൂ​ബി​ല്‍ കേ​സി​നെ​ക്കു​റി​ച്ച് വാ​ര്‍​ത്ത ന​ല്‍​കി​യ​പ്പോ​ള്‍ ഇ​ര​യു​ടെ​യും അ​മ്മ​യു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ച്ച​തി​നു യൂ​ട്യൂ​ബ​ര്‍​ക്കെ​തി​രേ ക​സ​ബ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.