ക്വ​ലാ​ലം​പു​ർ: അ​ണ്ട​ർ19 വ​നി​താ ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ലെ ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് 114 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ നി​ശ്ചി​ത 20 ഓ​വ​റി​ൽ എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 113 റ​ൺ​സെ​ടു​ത്തു.

45 റ​ൺ​സെ​ടു​ത്ത ഡാ​വി​ന പെ​രി​ൻ ആ​ണ് ഇം​ഗ്ലീ​ഷ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. 40 പ​ന്തി​ൽ ആ​റു ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടു​ന്ന​താ​ണ് താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്.

അ​തേ​സ​മ​യം, ഡാ​വി​ന​യ്ക്കു പു​റ​മേ ക്യാ​പ്റ്റ​ൻ അ​ബി നോ​ർ​ഗ്രോ​വ് (30), അ​മു സു​രെ​ൻ​കു​മാ​ർ (14) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യു​ള്ളൂ. അ​ഞ്ചു​പേ​ർ അ​ഞ്ചു​റ​ൺ​സി​നു താ​ഴെ പു​റ​ത്താ​യി.

ഇ​ന്ത്യ​യ്ക്കു വേ​ണ്ടി പ​രു​ണി​ക സി​സോ​ദി​യ, വൈ​ഷ്ണ​വി ശ​ർ​മ എ​ന്നി​വ​ർ മൂ​ന്നു​വി​ക്ക​റ്റ് വീ​ത​വും ആ​യു​ഷി ശു​ക്ല ര​ണ്ടു​വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഇ​ന്ത്യ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 17 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ഞ്ചു​റ​ൺ​സു​മാ​യി ജി. ​ക​മാ​ലി​നി​യും 12 റ​ൺ​സു​മാ​യി ഗൊം​ഗോ​ഡി തൃ​ഷ​യു​മാ​ണ് ക്രീ​സി​ൽ.