മും​ബൈ: ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലൂ​ടെ ബാ​റ്റിം​ഗ് ഫോം ​വീ​ണ്ടെ​ടു​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ശ്ര​മ​ത്തി​നു തി​രി​ച്ച​ടി. ഡ​ൽ​ഹി കു​പ്പാ​യ​ത്തി​ൽ റെ​യി​ൽ​വേ​സി​നെ​തി​രേ ക​ള​ത്തി​ലി​റ​ങ്ങി​യ കിം​ഗ് കോ​ഹ്‌​ലി ആ​റു റ​ൺ​സു​മാ​യി മ​ട​ങ്ങി.

ര​ണ്ടാം​ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ ഡ​ൽ​ഹി ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 162 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. ആ​യു​ഷ് ബ​ദോ​നി​യും (48) സു​മി​ത് മാ​ഥു​റു​മാ​ണ് (26) ക്രീ​സി​ൽ.

ര​ണ്ടാം ദി​നം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 41 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ ക്രീ​സി​ലി​റ​ങ്ങി​യ ഡ​ല്‍​ഹി​ക്ക് 78 റ​ൺ​സെ​ടു​ത്ത​പ്പോ​ഴേ​ക്കും യാ​ഷ് ദു​ള്ളി​നെ (32) ന​ഷ്ട​മാ​യി. ഇ​തോ​ടെ ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്ന നി​മി​ഷ​മെ​ത്തി. 13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ര​ഞ്ജി കു​പ്പാ​യ​ത്തി​ലി​റ​ങ്ങി​യ കോ​ഹ്‌​ലി ക്രീ​സി​ൽ.

കിം​ഗി​ന്‍റെ ബാ​റ്റിം​ഗ് കാ​ണാ​നാ​യി ഡ​ല്‍​ഹി അ​രു​ണ്‍ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ പ​തി​നാ​യി​ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ര​യി​ലാ​ഴ്ത്തി ബൗ​ണ്ട​റി​യോ​ടെ​യാ​ണ് താ​രം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ സ്കോ​ർ 86 റ​ൺ​സി​ൽ നി​ല്ക്കെ, 15 പ​ന്തി​ൽ ആ​റു റ​ൺ​സു​മാ​യി കോ​ഹ്‌​ലി മ​ട​ങ്ങി. ഹി​മാ​ൻ​ഷു സാം​ഗ്‌​വാ​ന്‍റെ പ​ന്തി​ൽ ബൗ​ൾ​ഡാ​കു​ക​യാ​യി​രു​ന്നു.



പി​ന്നാ​ലെ സ​ന​ത് സാം​ഗ്‌​വാ​നും (30) മ​ട​ങ്ങി​യ​തോ​ടെ ഡ​ൽ​ഹി നാ​ലി​ന് 97 റ​ൺ​സെ​ന്ന നി​ല​യി​ൽ പ​രു​ങ്ങ​ലി​ലാ​യി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച ക്യാ​പ്റ്റ​ൻ ആ​യു​ഷ് ബ​ദോ​നി​യും സു​മി​ത് മാ​ഥു​റും ചേ​ർ​ന്ന് സ്കോ​ർ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി.

റെ​യി​ല്‍​വേ​സി​നാ​യി ഹി​മാ​ൻ​ഷു സാം​ഗ്‌​വാ​ൻ ര​ണ്ടു​വി​ക്ക​റ്റും കു​നാ​ൽ യാ​ദ​വ്, ആ​ർ. ശ​ർ​മ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.