മൂന്നാം മോദി സര്‍ക്കാരിന് മൂന്നിരട്ടി വേഗം; പാർലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി
Friday, January 31, 2025 11:45 AM IST
ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന് മൂന്നിരട്ടി വേഗമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. നികുതി ഭാരം കുറയ്ക്കാനുള്ള നടപടികളുമായി സര്‍ക്കാർ മുന്നോട്ട് പോവുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ളതാണ് ഈ ബജറ്റ്. എല്ലാ തവണത്തെയും പോലെ നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുമുണ്ട്.
വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ സംവരണബില്ല് അവതരിപ്പിക്കും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബിൽ തുടങ്ങിയവയുമായി സർക്കാർ മുന്നോട്ട് പോകും. വഖഫ് ബില്ല് പുരോഗമനത്തിലേക്കുള്ള പടിക്കെട്ടാണെന്നും രാഷ്ട്രപതി വിശേഷിപ്പിച്ചു.
സര്‍ക്കാര്‍ പദ്ധതികളെല്ലാം സുതാര്യമാണ്. മധ്യവര്‍ഗത്തിനാണ് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. യുപിയിലെ കുഭമേളയിൽ മൗനി അമാവാസി ദിനത്തിലുണ്ടായ അപകടത്തിൽ മരിച്ചവർക്ക് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു.